04:53pm 11 November 2026
NEWS
ഫാമിലി കോൺഫറൻസും ടീൻസ്പേസും ഒക്ടോബർ 24. 25 തീയതികളിൽ
21/10/2025  10:04 AM IST
nila
ഫാമിലി കോൺഫറൻസും ടീൻസ്പേസും ഒക്ടോബർ 24. 25 തീയതികളിൽ

ദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്ററും സംയുക്തമായി മലയാളി കുടുംബങ്ങൾക്കായി ഫാമിലി കോണ്ഫറന്സും, കൗമാരക്കാരായ വിദ്യാർത്ഥികളെ ഉദ്ദേശിച്ച ടീൻസ്പേസം സംഘടിപ്പിക്കുന്നു.

‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന വിഷയത്തിൽ ഒക്ടോബർ 24 വെള്ളി വൈകിട്ട് 6:30 മുതൽ ദോഹ ബിൻ സൈദ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ഫാമിലി കോൺഫറൻസ് സംഘടിപ്പിച്ചിട്ടുള്ളത്. കെട്ടുറപ്പുള്ള ഒരു സമൂഹത്തെ നിലനിർത്തുന്നതിൽ ഏറെ പ്രാധാന്യമർഹിക്കുന്ന കുടുംബം എന്ന സങ്കൽപ്പത്തെ നിരാകരിക്കുകയും അധാർമികതയുടെ വിളനിലമായി മാനവിക സമൂഹത്തെ മാറ്റുകയും ചെയ്യാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്ന വർത്തമാന സാഹചര്യത്തിൽ വിശ്വാസ വിശുദ്ധി നേടുന്നതിലൂടെ സംതൃപ്തമായ ഒരു കുടുംബാന്തരീക്ഷം നേടിയെടുക്കാൻ സമൂഹത്തെ പ്രാപ്തരാക്കുക എന്നതാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.

ഒക്ടോബർ 25 ശനിയാഴ്ച വൈകിട്ട് 6:30നു ഏഷ്യൻ ടൌൺ ക്രിക്കറ്റ് സ്റ്റേഡിയം വി.ഐ.പി റീക്രീഷൻ ഹാളിൽ കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് മാത്രമായി നടത്തപ്പെടുന്ന ടീൻസ്പേസ് പരിപാടി നടക്കും. നൈതികമായ ജീവിത മൂല്യങ്ങളും, ധാർമിക പാഠങ്ങളും പുതിയ തലമുറക്ക് പകർന്നു നല്കുകയും ലഹരി പോലുള്ള മാരകമായ സാമൂഹിക തിന്മകളെക്കുറിച്ചു അവർക്ക് വ്യക്തമായ അവബോധം നൽകുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ മുഖ്യമായ ലക്‌ഷ്യം. കൂടാതെ കൗമാരക്കാരായ വിദ്യാർത്ഥികൾ നേരിടുന്ന വിവിധങ്ങളായ മാനസിക വെല്ലുവിളികൾക്കുള്ള പ്രതിവിധിയും സമ്മേളനം ചർച്ച ചെയ്യും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img